Wednesday, May 30, 2007
ചെറിയ കോട്ട
ധ്യ്തില്‍ വെളിയിലേക്കു ഇറങ്ങുബോള്‍ ഒന്നു കൂടി ഓര്‍ത്ത് നോക്കി. വല്ലതും മറന്നോ ? ഇല്ല അല്ലെങ്കില്‍ തന്നെ എന്തു മറക്കാനാ. എന്നാലും വെറുതേ സംശ്യ്ക്ക്യും. ധ്യ്തില്‍ റോഡിലൂടെ നടക്കുബോള്‍ എല്ലവരും ശ്രധ്ധിക്കുന്നതായി തോന്നി. എല്ലവരും ശ്രധിക്കണം എന്നു തോന്നി. വെറുതേ തോന്നുന്നതായിരുന്നു, ആളുകള്‍ക്കു അവരുടെ മനോ വ്യാപാരങ്ങല്‍ക്കു തന്നെ സമയം ഇല്ല. എല്ലാവരും എന്നെ പോലെ തന്നെ ധ്യ്തില്‍ നടക്കുകയാണു. കമ്പനി ബസ്സ് കാത്തു നില്‍ക്കോള്‍ എന്നെത്തെ പോലെ അന്നും റോഡ് അരികിലേ പൂ കച്ചവട്ക്കാരനെ നോക്കി ചിരിച്ചു. അയാള്‍ എപ്പോഴും അവിടെ തന്നെ ആണോ? രാത്രിയും പകലും ഞാന്‍ നോക്കുബോള്‍ എല്ലാം അയാള്‍ അവിടെ ഉണ്ടായിരുന്നു. ചിലപ്പോള്‍ അയാള്‍ക്കു അതായിരിക്കും ഇഷ്ടം. കവികള്‍ പറയും പോലെ പൂക്കളുടെ കൂടെ കഴിയാന്‍. ചിലപ്പോള്‍ ജീവിക്കാന്‍ വേണ്ടി കഴിയുന്നതാവും. എന്തയാലും എന്നിക്കയാളോടു കാരണമില്ലാത്ത ഒരു സഹാനുഭൂതി തോന്നാറുണ്ടു. ബസില്‍ കയറി ഇരുന്നപ്പോള്‍ പൂക്കളും പൂക്കാരനും ചിന്തയില്‍ നിന്നും മറഞ്ഞു. ബസിലെ പുതിയ ഹിന്ദി ഗാനത്തിനിടെ പുതിയ ഓര്‍മകള്‍ തിക്കി വന്നു. ആരും സംസാരിക്കുണ്ടയിരുന്നില്ല. അപരിചിതായ ഒരു സംഘം യാത്രാക്കാരെ പോലെ തോന്നിച്ചു അവര്‍. എല്ലാവരും പുറത്തെ ലോകത്തില്‍ക്കു നോക്കി കൊണ്ടിരുന്നു. അവരൊക്കെ എന്തായിരിക്കും ചിന്തിക്കുന്നതു... ഇനി ഒരു പക്ഷെ ഒന്നും ചിന്തിക്കുന്നുതാവില്ലെ? പിന്നേക്കു ഓര്‍ക്കാത്ത ഒരു തരം അലസമായ ചിന്തകള്‍. ....ഹൊസ്റ്റല്‍ മുറിയിലെ ജനലില്‍ നൂലു കെട്ടി ചെറിയ തീപ്പെട്ടി കൊള്ളിയെ ചാഞ്ച്ചാടിച്ചതു, നട്ടു മുളപ്പിച്ച ചെടിയില്‍ പച്ച തക്കാളി വന്നപ്പോള്‍ അതിനെ സംരഷ്ഷിക്കാന്‍ ചുറ്റും കല്ലു കൊണ്ടു ചെറിയ കോട്ട കെട്ടിയത്... ആറാം ക്ലസ്സുകാരന്റെ അന്നത്തെ മനസില്‍ ഏറ്റുവും വലിയ വിജയം അതായിരുന്നു. ഇന്നിനെ പറ്റി ഓര്‍ക്കാന്‍ എനിക്കു ഒന്നും ഇല്ലാല്ലോ? ഒരു വേദനയോടെ ഞാന്‍ ഓര്‍ത്തു... അല്ലെങ്കിലും ഓര്‍മ്മകള്‍ ഒരു അഹങ്കാരം ആണു. എല്ലാവരും അഭിനയിക്കുകയാണു എന്നു തോന്നുന്നു....ബസ്സ് നിര്‍ത്തിയിരുന്നു. എന്നെത്തെ പോലെ ഒരു ദിവസം കൂടി തുടങ്ങി. ചിരിക്കുന്ന മുഖങ്ങള്‍.. ചിരിയില്‍ സ്നേഹം ഉണ്ടോ?...ഇല്ല... വെറുപ്പു ഉണ്ടോ... ഇല്ല...ഒന്നുമില്ലാത്ത വെറും ചിരി... എനിക്കു ഭ്രാന്തു പിടിക്കുന്ന പോലെ തോന്നി.. പൂ കടക്കാരനും പൂക്കളും എന്റെ മനസില്‍ വന്നു. കല്ലു കൊണ്ടുള്ള ചെറിയ കോട്ട എന്റെ ചുറ്റും വന്നു. നോക്കി നില്‍ക്കും തോറും കോട്ട വളര്‍ന്നു കൊണ്ടിരുന്നു. കോട്ടക്കകത്തു നിസഹയനയി ഞാനും ചിരിച്ചു.. വെറും ചിരി
Monday, May 28, 2007
Subscribe to:
Posts (Atom)