Wednesday, January 16, 2008

കുറ്റി പാലക്കല് കോയ മോന്

"എടാ എണീറ്റെ.......നോക്കിയെ, നമ്മുടെ കോയമോന് തൂങ്ങിമരിച്ചു"

ലാലുവിന്റ്റെ ചങ്ങലയും പിടിച്ചു ഞാന് വെള്ളത്തിലൂടെ നടക്കുകയാണ് . മുട്ടിനോളമുള്ള വെള്ളത്തിലൂടെ ലാലു തല മുകളിലേക്കു ഉയര്‍ത്തി പിടിച്ചു നീന്തുകയാണ്. നായകള്‍ നീന്തുന്നത് മുങ്ങാന്‍ പോകുന്നവന്‍ ശ്വാസം എടുക്കുന്ന പോലെയാണ്. പക്ഷെ അവന്‍ മുങ്ങിയില്ല. നീന്തി കൊണ്ടേയിരുന്നു. ചങ്ങലയുമായി ഞാന്‍ അവന്‍റെ പിന്നാലെ നടന്നു. അനന്തന്‍ കാക്കയും മോളിയും വെള്ളത്തിലേക്ക്‌ ഇറങ്ങിയടെ ഉള്ളു. പുഴ കണ്ട ഉടനെ പേടിച്ചു അനന്തന്‍ കാക്കയുടെ കൂടെ കൂടിയ മോളിയുടെ മുന്നില്‍ ധീരന്‍ ആയി ഞാന്‍ ചങ്ങലയും പിടിച്ചു വെള്ളം തട്ടി തെറിപ്പിച്ചു നടന്നു. ലാലു താഴേക്ക്‌ നീന്തുകയാണ്. ഒരേ നിരപ്പില്‍ പുഴ..നാളെ കുട്ടുകാരോട് പുഴയില്‍ പോയടിന്റെ വീരവാദം അടിക്കാനായി സ്വയം നിറച്ച സന്തോഷത്തില്‍ നടക്കവേ പെട്ടന്നു താഴുന്ന പോലെ, ലാലുവിന്റെ ചങ്ങലയില്‍ വീണ്ടും മുറുക്കെ പിടിച്ചു. അവന്‍ നീന്തുകയാണ്. അരയ്ക്കു മുകളില്‍ ഉയര്‍ന്ന വെള്ളത്തില്‍ നാലാം ക്ലാസ്സുകാരന്‍ ആയ എന്റെ നീന്തലിന്റെ ബാലപാടങ്ങള്‍ തോല്‍ക്കുന്നു. കാലിനടിയില്‍ മണല്‍ തിട്ടയുടെ ആഴം കൂടുന്നു. തിരിഞ്ഞു നോക്കിയ എന്റെ കണ്ണില്‍ അനന്തന്‍ കാക്കയും മോളിയും ഒരു പാടു അകലെ ആയിരുന്നു. കാലിനടിയില്‍ മണല്‍ തിട്ടയുടെ ആഴം കൂടുന്നു. ടാങ്കിനൂട് ചേര്‍ന്നു കരയില്‍ എന്നെ നോക്കി തലയില്‍ കുറ്റി മുടിയുള്ള ഒരു മുഖം. മൂക്കിലും വായയിലും വെള്ളം കയറുന്നു. കാലിനടിയില്‍ മണല്‍ ഇല്ലാതായി... വലിച്ചു എന്നെ തിട്ടയിലേക്ക് തള്ളുക ആയിരുന്നു. " വെള്ളം കുടിച്ചോ ഡാ ?". അന്തം വിട്ടു നില്ക്കുന്ന എന്നോട് കോയ ചോദിച്ചു. പകരം സൈക്കിള്‍ നീന്നു വീണ ചിരി ആയിരുന്നു. നാലാം ക്ലാസ്സുകാരന്റെ നന്ദി പ്രകടനവും എല്ലാം അതില്‍ ഉണ്ടയിക്കണം. ചിരിച്ചു കൊണ്ടു കോയ വെള്ളത്തിനു മുകളിലൂടെ തിരിച്ചു കരയിലേക്കു നീന്തി.


" ഈ കൊല്ലം നല്ല മാര്‍ക്കില്‍ പാസ്സ് ആയില്ലെങ്കില്‍ കോയ മോന്‍റെ വണ്ടിയില്‍ സീറ്റ് ബുക്ക് ചെയ്യാം ". പഠിക്കാന്‍ ആയുള്ള ഉപദേശമാണ്. കോയ മോന്‍റെ വണ്ടി അവര്‍ക്കു പരിചിതം ആണു. മുന്നില്‍ രണ്ടു ചക്രവും, പിന്നില്‍ ഒന്നും മുന്നില്‍ ലോഡ് കയറ്റാന്‍ ഉള്ള സ്ഥലവും, നീണ്ട ലിവേറുള്ള ബ്രയെക്കും അതില്‍ എപ്പോഴും വേഗത്തില്‍ സഞ്ചരിക്കുന്ന കോയ മോന്‍റെ സംഘവും. പേടിയും ആരാധനയും ഇട കലര്‍ന്ന ഒരു അടുപ്പംയിരുന്നു സംഘത്തോട്.


കുറ്റി പാലയിലെ ബഞ്ചില്‍ ഇരുന്നു കാശ്മീര്‍ പ്രശ്നവും, ഓസ്ടല്യന്‍ പിച്ചും, ഗ്ലോബല്‍ വാമിങ്ങും പറ്റി സംസാരിക്കുന്ന കോളേജ് ദിനങ്ങള്‍ക്കിടയില്‍ ഒരു ദിവസം കോയ മോന്‍റെ കല്യാണവും കടന്നു പോയി.


രാത്രി കോയ മോന്‍റെ വണ്ടിയുടെ ശബ്ദവും, സംഘത്തിന്റെ പാട്ടും കേള്‍ക്കുന്ന രാത്രി വീട്ടുക്കാര്‍ പറയും " ഇന്നു കോയ മോനു നല്ല കോള് ആണു " മദ്യത്തില്‍ കുതിര്‍ന്ന ശബ്ദത്തില്‍ ആഹ്ലാദവും വേദനയും ഉള്ള ശബ്ദങ്ങള്‍. സംഘത്തില്‍ പലരും അഞ്ചും പത്തും കടം എന്ന പേരില്‍ മദ്യപിക്കാന്‍ വാങ്ങുപോലും കോയ ഒരിക്കലും ആ കൂട്ടത്തില്‍ കണ്ടില്ല. എന്റെ എന്നല്ല ആരുടെ മുന്നിലും വാങ്ങുന്നടായി ഞാന്‍ കണ്ടില്ല. ഒറ്റക്ക് ചില രാത്രിക്കളില്‍ കോയ തന്‍റെ വണ്ടിയുമായി പോകാറുണ്ട്. ഉറക്കെ ഉള്ള പാട്ടുകള്‍ അധികവും വിഷാദ ഗാനങ്ങള്‍ ആയിരുന്നു. നഷ്ടപെടലിന്റെയും ഉറ്റ പെടലിന്റെയും വേദനകലുരുന്ന പാട്ടുകള്‍. അത്തരം രാത്രിക്കളില്‍ കോയ ഒരു അത്ഭുധവസ്തു ആയി തോന്നാറുണ്ട്.


സംഘത്തോട് ഒപ്പം പാടിപ്പോയ രാത്രി വൈകാതെ കോയയുടെ വണ്ടി ശബ്ദം വീണ്ടും കേട്ടു. അടുത്തതടുത്തു വന്ന പാട്ടും വണ്ടിയുടെ ശബ്ദവും പിന്നീടു അകന്നക്കന്നു പോയി. കുറച്ചു കഴിഞ്ഞു ബഹളവും തെറി വിളിയുമായി കടന്നു പോയ വണ്ടി വീണ്ടും ബഹളത്തോടെ തിരിച്ചു വന്നു. ഉച്ചത്തിലുള്ള കരച്ചിലും, സംസാരവും, പാട്ടും... വീട്ടില്‍ നിന്നു ആരോ പറഞ്ഞു " ഇന്നു കോയ മോന്‍ നല്ല തരിപ്പില്‍ ആണു ". ഉറക്കെ ഉള്ള പാട്ടിനു കരച്ചിലിന്റെ മണം ഉണ്ടായിരുന്നു, കരച്ചിലിന്റെ ധ്യനി ഉണ്ടായിരിയുന്നു. വണ്ടിയും ശബ്ദവും അകന്നു അകന്നു പോവുകയായിരുന്നു.


"ഒന്നു പോയി നോക്ക്... നമ്മുടെ അടുത്തുള്ള വീട്ടുക്കാര്‍ അല്ലേ ?" അര കിലോമീറ്റര്‍ ദൂരവും അവര്‍ക്കു അടുത്ത വീടായിരുന്നു. എഴു അടി പോലും ഉയരം ഇല്ലാത്ത കൂരയുടെ മുന്നില്‍ അകത്തു കയറാതെ ഞാന്‍ വെളിയില്‍ നിന്നു. "വിഷം കയിച്ചടിനു ശേഷം ആണു തൂങ്ങിയട് .. ഇനി വേണ്ടാന്നു ഉറപ്പിച്ചു തന്ന തോന്നുന്നു !!!"... അടക്കം പറച്ചില്‍ .. മനസില്‍ ആരോ മൂര്‍ച്ച ആയി വരച്ച പോലെ. തിരിച്ചു നടന്നു. വഴിയില്‍ മാസ്ടരെ കണ്ടപ്പോള്‍ പറഞ്ഞു "അറിഞ്ഞില്ലേ നമ്മുടെ കോയ മോന്‍ തൂങ്ങി മരിച്ചു.. കുറ്റി പാലക്കല്‍ കോയ മോന്‍ "... മറുപടി പ്രതീക്ഷിച്ചില്ല "നന്നായി ... അവനൊക്കെ ചാവുന്നടാ നല്ലതു.. ഭൂമിയുടെ ഭാരം അത്രയും കുറയുമല്ലോ ..." മറുപടി ഞെട്ടല്ലോ വെറുപ്പോ നിറക്കുന്നതായിരുന്നു. വെറുപ്പോടെ ഞാനും പറഞ്ഞു " നന്നായി കോയ മോനേ .. നന്നായി "