Thursday, February 5, 2009

മഴത്തുള്ളികള്‍

സ്റ്റെപ്പ് ഇറങ്ങി ഉഡുപ്പി ഗാര്‍ഡന്‍ന്റെ കൌണ്ടര്‍നു മുന്നിലൂടെ പോകുമ്പോള്‍ മോറിസ് അവിടെ നില്‍പ്പുണ്ട്‌. കൌണ്ടര്‍നു മുന്നിലായി. അവന്‍ സൂക്ഷിച്ചു പുറത്തേക്ക് നോക്കി നില്‍ക്കുകയാണ്‌... സന്ധ്യ ആയി ചെറിയ ചാറല്‍ മഴയും ഉണ്ട്. ബില്ലും കയ്യില്‍ പിടിച്ചു പുറത്തേക്ക് നോക്കി നില്ക്കുന്നു. 'ഡേയ് ' എന്ന് വിളിച്ചെങ്കിലും അവന്‍ കേട്ടതായി തോന്നിയില്ല. ഉഡുപ്പി ഗാര്‍ഡന്‍ ദോശയും കാപ്പിയും കഴിച്ചു ബില്‍ കൊടുക്കാനായി കൌണ്ടറില്‍ എത്തിയപ്പോഴും അവന്‍ അവിടെ തന്നെ നില്‍പ്പുണ്ട്‌ !!! . ഇപ്രാവശ്യം അവനെ പുറത്തു തട്ടി തന്നെ ചോദിച്ചു... "ഡേയ് ... എന്ത് ...ഇവിടെ നില്ക്കുന്നു..?" .. പുറത്തേയ്ക്കുള്ള നോട്ടം പിന്‍വലിക്കാതെ പറഞ്ഞു "ശ് ശ് ... നീ അത് കണ്ടോ ? ... മഴ .. മഴത്തുള്ളികള്‍ .. എന്തു രസമാണ് അല്ലെ ?" അവന്‍ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി .. സോഡിയം ലൈറ്റിന്റെ ഓറഞ്ച് വെളിച്ചത്തില്‍ സന്ധ്യയുടെ മറവില്‍ മഴത്തുള്ളികള്‍ .. ഓറഞ്ച്ഉം, ചുകപ്പും.. കലര്‍ന്ന് മനോഹരമായി ... അവന്‍ അതിനെ തന്നെ നോക്കി കൊണ്ടു നിന്നു .