ബീച്ച്... അറിയില്ല ആരാണ് ആ പേരിട്ടത് എന്നു... എന്തായാലും പിന്നീട് അതായിരുന്നു ആ കടവിന്‍റെ പേര്...തിരമാല ഇല്ലെങ്കിലും, നീണ്ടു നിവര്‍ന്ന മണല്‍ ഇല്ലെങ്കിലും. ..അവളായിരുന്നു ഞങ്ങളുടെ ബീച്ച്.
പുഴയിലേക്ക് ചെരിഞ്ഞു നില്‍ക്കുന്ന പാറ ...ചുറ്റും വള്ളികളും ...പൊന്തയും ആയി... നോട്ടത്തില്‍
പേടി പെടുത്തുന്ന ഒരു ലൊക്കേഷന്‍ .. .ഞങ്ങളുടെ ഒരു കാലഘട്ടം ഏറ്റു വാങ്ങിയ ബീച്ച്
രാവിലെ ബീച്ചിലീക്ക് ഇറങ്ങിയാല്‍ ...ഘടികാര സമയങ്ങള്‍ മറന്നു പോവുന്ന ദിവസങ്ങള്‍ ... കോളേജ് ദിനങ്ങളിലെ .. ദിവസങ്ങള്‍... . ..രാത്രി പിരിയുമ്പോള്‍ ... "രാവിലെ ബീച്ചില്‍ കാണാം "
പലപ്പോഴും ... കടവില്‍ ഒരു ക്രിക്കറ്റ് ടീമിന് ഉള്ള ഹാജര്‍ ...
ഉറ്റ മുണ്ട് ഉടുത്തു ...നീന്തി ചെന്ന് ...മരത്തില്‍ കയറി ഇരുന്ന പകലുകള്‍ ...നമുക്കായി ഉണ്ടാക്കിയ പോലെ... പുഴയ്ക്കു ചാഞ്ഞു ഒരു മരം ...അതില്‍...ഒരു യുവത്വം മുഴുവന്‍ പുഴയെ നോക്കി വരവേല്‍ക്കുന്നു ... മഴയിലും വെയിലിലും ...
സുമന്റെ ഡൈവ് ...കട്ടയുടെ സോപ്പ് തേയ്ക്കല്‍ , വലിയക്കയുടെ പല്ല് പോവല്‍ , പാണ്ടിയുടെ പൊന്ത സ്പെഷ്യല്‍, ജുനിയുടെ കോളേജ് നമ്പര് , മേനോന്റെ ഡെഡിക്കേഷന്‍ (വരാന്‍ ഉള്ള)... നമ്മള്‍ ശരിക്കും കടവിനെ നമ്മുടെ ബീച്ച് ആക്കി മാറ്റി ...അല്ലെങ്കില്‍ ബീച്ച് എന്നത് നമ്മുക്ക് ആ കടവായി മാറി ...
കര്‍കിടകത്തിലെ പുഴയുടെ നിറഞ്ഞു കവിയലും , ധനുവിലെ തണുപ്പും ...മീനത്തിലെ ചൂടും എല്ലാം നമ്മള്‍ ഏറ്റു വാങ്ങി. . നമ്മള്‍ അതില്‍...നീന്തിയും ... മുങ്ങിയും ... ഒന്നിച്ചു പോയി..
എപ്പോഴാണ് നമ്മള്‍ കച്ചേരി കടവിനെ ബീച്ച് എന്നു വിളിക്കാന്‍ തുടങ്ങിയത് ...... .അറിയില്ല
പിന്നെ പിന്നെ..ബീച്ച് അതായിരുന്നു ... നമ്മള്‍ പതുക്കെ മറക്കുക്ക ആയിര്ന്നോ ...നമ്മുടെ ബീച്ചിനെ ...അറിയില്ല !!!
പുതിയ ബീച്ചില്‍... രാത്രി ..ആയിരുന്ന്നു ...രാത്രിയില്‍ മീന്‍ പിടിച്ചും , അതിനെ അവിടെ വെച്ച് തന്നെ കറി വെച്ചും നമ്മള്‍ ബീച്ചിനെ ആഘോഷിച്ചു . .. അധികം ആരും ...നീന്താനും ... പുഴയോട് സല്ലപിക്കാനും പോയില്ല .. പക്ഷെ..അവളെ കരക്കിരുന്നു സ്നേഹിച്ചു ... പലരും ... തിരക്കിലായി തുടങ്ങി...ആഘോഷങ്ങള്‍ക്ക് മാത്രം വന്നു ... അവളെ പറ്റി വര്‍ണിച്ചു വര്‍ണിച്ചു നമ്മള്‍ മെല്ലെ അകലുക ആയിരുന്നോ ...അറിയില്ല !!!
പിന്നെ..പിന്നേ ... ബീച്ച് ഒരു സംസാരം മാത്രമായി . .ആരും പോകാറില്ല ... പോകണം എന്നു പറയുന്നതും കുറഞ്ഞു ... നമ്മള്‍ മറക്കുകയയിരുന്നൂ ..അറിയില്ല !!!
പിന്നെ ആരോ ...പറഞ്ഞു...ബണ്ട് കെട്ടി .. പുഴ മാട് പോയി... പുഴയുടെ ഒഴുക്ക് പോയി . .. എന്നു...ശരി ആയിരിക്കുമോ ...ആയിരിക്കും ...
പലപ്പോഴും തോന്നും ...നമ്മള്‍ തന്നെ അല്ലെ. .ബീച്ച്...?
അറിയില്ല !!!!!
Tuesday, June 30, 2009
Subscribe to:
Posts (Atom)