"അങ്ങനെ രണ്ടു വഴി ഉണ്ട് ലോകത്തില്‍ .. ഒന്ന് നല്ല പൂക്കള്‍ ഒക്കെ ഉള്ള കളിപ്പാട്ടം ഒക്കെ ഉള്ളതും മറ്റേതു കല്ല് ഒക്കെ ഉള്ള ബുദ്ധിമുട്ട് ഉള്ളതും .. നല്ല കാര്യങ്ങള്‍ ചെയ്യുന്നവര്‍ നല്ല വഴിയിലും അല്ലാത്തവര്‍ ബുദ്ധിമുട്ട് ഉള്ള വഴിയിലും പോകേണ്ടി വരും ... " അനുസരണ ഉണ്ടാക്കാനും ദൈവ വിശ്വാസം ഉണ്ടാവാനും കുട്ടികളെ പ്രേരിപ്പിക്കാന്‍ സഹപ്രവര്‍ത്തക പറഞ്ഞു കൊടുത്ത ഐഡിയ ട്രൈ ചെയ്യുക ആയിരുന്നു അവള്‍. സ്കൂള്‍ കഴിഞ്ഞു വരുന്ന വണ്ടികള്‍ എല്ലാം കൂടി റോഡ് നിറഞ്ഞു നില്‍ക്കുകയായിരുന്നു ... നടന്നു വരുമ്പോള്‍ കഥ പോലെ പറയുമ്പോള്‍ എല്ലാം അവന്‍ ശ്രദ്ധയോടെ കേള്‍ക്കുന്നുടായിരുന്നു.
"മോന് ഏതു വഴിയില്‍ ആണ് പോകേണ്ടത് ... നല്ല വഴിയിലോ .. അതോ.. ബുദ്ധിമുട്ട് ഉള്ള വഴിയിലോ ? "
"സ്വര്‍ഗത്തിലേക്ക് ഉള്ള വഴിയിലോ .. അതോ.. നരകത്തിലേക്ക് ഉള്ള വഴിയിലോ .." ?
കഥയുടെ ക്ലൈമാക്സ് ആയി അവള്‍ ചോദിച്ചു ...
"എന്നിക്ക് ദാ ആ വഴിയില്‍ ... "
വീടിലേക്കുള്ള വഴി ചൂണ്ടി കാണിച്ചു അവന്‍ ഉത്തരം നല്‍കി
Friday, March 5, 2010
Subscribe to:
Posts (Atom)