Thursday, July 10, 2008

ജര്‍മന്‍ gehe

പുറത്തു ഇറങ്ങിയപ്പോഴേ തോന്നിയതാ വേണമോ വേണ്ടയോ എന്ന്. ഇപ്പൊ പോലീസ് പാസ്പോര്‍ട്ട് ചോദിച്ചപ്പോള്‍ സമാധാനം ആയി, തോന്നലിനു ഒരു അന്ത്യമയല്ലോ. ഇപ്പൊ ഉറപ്പായി .. വേണ്ടായിരുന്നു എന്ന്. എനിക്കുള്ളതു ആകെ weisbadan സിറ്റിയില്‍ ഉള്ള permission ആണു. അതുമായി യൂറോപ്പ് കാണാന്‍ ഇറങ്ങിയാല്‍ ഇതു തന്നെ സംഭവിക്കും. ഇതു പോലെ കറങ്ങിയ സഹ്രിദയര് പറഞ്ഞതിനാല്‍ പാസ്പോര്‍ട്ട് എടുത്തിട്ടില്ല. പോലീസുകാരന്‍ വിടുന്ന ലക്ഷണവും ഇല്ല. ഭാഷ ജര്‍മന്‍ ആയതിനാല്‍ അധികം ഒന്നും മനസിലാവുന്നും ഇല്ല

"India...came here...i was not knowing .... "

ദയനീയം ആയി പറഞ്ഞു നോക്കി. ഈ ജര്‍മന്‍ സായിപ്പു പോലീസിനു എന്തു ഇംഗ്ലീഷ് ... എവിടെ നമ്മളാ സായിപ്പു !!!!!

പോലീസ് സ്റ്റേഷനും കൊള്ളാം.. എന്തൊരു വൃത്തി .. യൂറോപ്പ് കാണാന്‍ ഇറങ്ങി ഒരു ജര്‍മന്‍ പോലീസ് സ്റ്റേഷന്‍ എങ്കിലും കണ്ടു. പോലീസ് സ്റ്റേഷന്‍ മാത്രമെ കണ്ടുള്ളൂ .. എന്തായാലും confident ആയി നില്‍ക്കാം. നമ്മള്‍ മോഷണവും കൊലപാതകവും ഒന്നും ചെയ്തിടില്ലല്ലോ. ഒന്നു കറങ്ങാന്‍ ഇറങ്ങി, പാസ്പോര്‍ട്ടില്‍ യൂറോപ്പ് കറങ്ങാന്‍ ഉള്ള വിസ ഇല്ലാത്തതിനാല്‍ അത് എടുത്തില്ല. അത്ര അല്ലെ ഉള്ളു.

ഒരു പോലീസുകാരന്‍ കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്നുട്‌. കൂടെ ഒരു തടിയനും ഉണ്ടു. ആകെപാടെ ഒരു ശെരി കേടു. ഒരു ഗൌതം മേനോന്‍ ഫ്രെയിം (തമിഴ് കാക്ക കാക്ക മൂവി എടുത്ത ഗൌതം മേനോന്‍)

"Name ?"
"ഷിബു "

തടിയന്‍ ചോദിച്ചപ്പോഴെ ഉത്തരം പറഞ്ഞു. എന്തും പറയും അപ്പോള്‍.. പോലീസുകാരന് കമ്പ്യൂട്ടറില്‍ എന്തോ എന്റര്‍ ചെയ്തു. എന്റെ പേരായിരിക്കും . ഒരു കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ എന്ന ഒരു കോണ്ഫിടെന്സില്‍ ഒന്നു അതിലേക്കു എത്തി നോക്കി. ഇല്ല രക്ഷ ഇല്ല. നമുക്കു കാണാന്‍ പറ്റില്ല.

തടിയന്‍ തലയാട്ടുന്നത്‌ കണ്ടപ്പോള്‍ മനസിലായി എന്റെ പേരില്ല എന്ന്... ദൈവമെ .. കുഴപ്പം ആയോ?

"ഷിബു അര്‍ജുന്‍ "

ഫുള്‍ നെയിം പറഞ്ഞു നോക്കി. വീണ്ടും പോലീസുകാരന്‍ എന്റര്‍ ചെയ്ടു. തടിയന്‍ വീണ്ടും കമ്പ്യൂട്ടറില്‍ നോക്കി തലയാട്ടി .. എന്നെ നോക്കി തലയാട്ടി. ദൈവമെ .. പെട്ടോ .. ഒരു പക്ഷെ പാസ്പോര്‍ട്ടില്‍ ഉള്ള രീതിയില്‍ വേണ്ടി വരും

" അര്‍ജുന്‍ ഷിബു "

പോലീസുകാരന്‍ എന്റര്‍ ചെയ്ടു. തടിയന്‍ വീണ്ടും കമ്പ്യൂട്ടറില്‍ നോക്കി ഒരു മറുപടി ആയി തലയാട്ടി ..

"ഷിബു അര്‍ജുന്‍ തെക്കേ വീട്"
" അര്‍ജുന്‍ഷിബു തെക്കേ വീട്"
" തെക്കേ വീട് അര്‍ജുന്‍ഷിബു "

പിന്നീട് അങ്ങോടു അറിയാവുന്ന എല്ലാ കോമ്പിനേഷന്‍ഉം ആയിരുന്നു. പോലീസുകാരന്‍ എന്നെ സൂക്ഷിച്ചു നോല്‍ക്കുണ്ടായിരുന്നു. തടിയന്‍ എല്ലാ പ്രാവശ്യവും ഇല്ല എന്നു തലയാട്ടുന്നു. ഇടക്കിടെ "nicht" എന്നു പറയുന്നു. ദൈവമെ കൈ വിട്ടു പോയി . ജര്‍മന്‍ ജയിലില്‍ കിടക്കാന്‍ ആണോ വിധി. ഇനി ഇപ്പൊ ആരെ അറിയിക്കും. എന്തെകിലും ചെയ്യണം എന്കില്‍ ഇവരോട് പറയണ്ടേ .. ഇവന്മാര്‍ക്ക് ഇംഗ്ലീഷും മലയാളവും അറിയത്തും ഇല്ല, എന്നിക്ക് ജര്‍മന്‍ ഒട്ടും അറിയത്തും ഇല്ല. ഇനി എന്ടിര് ചെയ്യും. ദൈവമെ ... ജയില്‍, ജര്‍മന്‍ racist ... എല്ലാം കണ്‍ മുന്നില്‍ വരുന്നു. യൂരോപും വേണ്ട ഒരു കോപ്പും വേണ്ടായിരുന്നു.. നാട്ടില്‍ പറമ്പില്‍ നടന്ന മതിയാരുന്നു.

"du kannst gehe"

എന്തു gehe.... അന്തം വിട്ടു നില്ക്കുന്ന എന്നോട് കമ്പ്യൂട്ടറിന് മുന്നില്‍ ഉള്ള പോലീസുകാരന്‍ പറഞ്ഞു .. "go..go...".. എന്ന്.. എന്ത്.. എന്നെ വിട്ടിരിക്കുന്നു.. പാവം തോന്നി വിട്ടതാണോ.. ഇല്ല.. ജമന്‍ പോലീസ് പാവം തോന്നി വിടാന്‍ ചാന്‍സ് ഇല്ല .. അന്തം വിട്ടു നില്ക്കുന്ന എന്റെ അടുത്ത് വന്നു കമ്പ്യൂട്ടറിന് മുന്നില്‍ ഇരുന്നിരുന്ന പോലീസുകാരന്‍ പറഞ്ഞു

"ഇതു വരെ നോക്കിയത് ക്രിമിനല്‍സ് ലിസ്റ്റ് ആയിരുന്നു.. തനിക്ക് പോകാം "

3 comments:

Yasir said...

ഒരു നടന്ന സംഭവം.. ഒന്നു ബ്ലോഗില്‍ കയറ്റി ... വല്ലപ്പോഴും സ്വയം വായിച്ചു നോക്കാലോ

Unknown said...

അയ്യേ പുവര്‍ ജര്‍മന്‍സ്....

ഇംഗ്ലീഷ് അറിയില്യാ.. ??


എന്നിട്ടിപ്പോ ജര്‍മ്മന്‍ പഠിച്ചാ യാസിര്‍??

siva // ശിവ said...

എന്തായാലും ആ ക്രിമിനത്സിനു വല്ലതും ഈ പേര് ഉണ്ടായിരുന്നെങ്കില്‍ എന്താകുമായിരുന്നു...

സസ്നേഹം,

ശിവ.