Saturday, March 28, 2009

ആത്മ രോഷം

"MG റോഡില്‍ സ്ലീവ് ലെസ്സ് ഇട്ടു വന്നവരെ ഓടിച്ചിട്ട്‌ അടിച്ചു"

നന്നായി പോയി ..... ഇത് തന്നെ വേണം ....as they told..ഇതൊന്നും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമേ അല്ല. കുറെ ആള്‍ക്കാര്‍ ...നമ്മുടെ കള്‍ച്ചര്‍ വിട്ടു ....വിദേശ സംസ്കാരത്തിന് പിന്നാലെ.. ഹും..നന്നായി പോയി കൊണ്ടെങ്കില്‍.അല്ലെങ്കിലും ശരിയാണ് .... ഈ ഡ്രസ്സ് രീതി , വാലന്റൈന്‍സ്‌ ഡേ ...ഇതൊന്നും നമ്മുടെ സംസ്കാരം അല്ല... ഇത്തരം ദുഷ് പ്രവണതക്ക് എതിരെ നമ്മള്‍ പ്രതികരിച്ചേ പറ്റു..

അവന്‍ സ്വയം രോഷം കൊണ്ടു

ഫോണ്‍ അടിച്ചു .... "ഹാ .പറയെടേയ് ... അങ്ങനെ പോകുന്നു ...

പിന്നേ ...പത്രം വായിച്ചോ ?...ഹും ...MG റോഡ് ന്യൂസ് ......കണക്കായി പോയി അല്ലെ ...?

നീ എന്ട് പറയുന്നു

ഹും ...നീ എപ്പോഴും അങ്ങനെ പറയൂ .. നമ്മുടെ സംസ്കാരത്തെ ബഹുമാനിക്കാന്‍ പഠിക്കണം ... അതിനെ നമ്മള്‍ സംരഷിക്കണം.. ...

പിന്നേ ... സ്ത്രീ ധന പരിപാടി, ബഹു ഭാര്യ പരിപാടി, ബാല വിവാഹം ...ഇതൊന്നും അത്ര വലിയ കാര്യം അല്ലെ എന്ന് !!!...ഹും ..ആര്‍ക്കു വേണം എടൊ ..ഈ പഴഞ്ചന്‍ സ്ലൊഗന്സ്

നീ എപ്പോഴും പിന്തിരിപ്പന്‍ ആണു..നിന്നെ പോലെ ഉള്ളവര്‍ ഞങ്ങളുടെ ഗ്രൂപ്പില്‍ വേണ്ട ... നിന്നോട് സംസാരവും ഇല്ല ... വെറുതെ തര്‍ക്കിക്കുന്നു "

No comments: