"മത്തായിയെ തോല്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മോനെ .. പണ്ട് പുല്ലുരം പാറയില്‍ വെച്ച് ആകാശം മുട്ടെയുള്ള സിക്‌സര്‍ അടിച്ച് അസീസ് എന്നെ തോല്പിച്ചു. തുടര്‍ച്ചയായി നോ ബോള്‍ വിളിച്ചു അമ്പയര്‍മാര്‍ എന്നെ തോല്പിച്ചു. എന്നേക്കാള്‍ ഒരു ഇഡലി അധികം തിന്നു ഏതോ ഒരുത്തന്‍ തീറ്റ മത്സരത്തില്‍ എന്നെ തോല്പിച്ചു. ഇനിയും തോല്‍ക്കാന്‍ മത്തായിക്ക് മനസില്ല" വ്യാപാര വ്യവസായി ബില്‍ടിങ്ങിന്റെ വരാന്തയില്‍ വെച്ച് മത്തായി പ്രഖ്യാപിച്ചു.
മത്തായി .... ആരാണ് ഈ പേരിട്ടത് എന്ന് വ്യക്തമായി തെളിവില്ലെങ്കിലും സുരഭി ഷോപ്പും പോളി ടെക്നിക് ജീവിതവും ഉള്ള കാലത്താണ് എന്നാണ് ചരിത്രം.
അതിനു മുമ്പുള്ള ചരിത്രം MCC ആയി ബന്ധമില്ല. ചിരിച്ചു കൊണ്ട് ബോള്‍ ചെയുന്ന ഫാസ്റ്റ് ബോവ്ലെര്‍. അതായിരുന്നു എന്‍ട്രി. സല്‍മാന്‍ ഖാനോ , താനോ ആരാ കൂടുതല്‍ സുന്ദരന്‍ എന്നതില്‍ മത്തായിക്ക് സംശയം ഉണ്ടായിരുന്നില്ല. മിട്ടായി തെരുവില്‍ സില്‍കി എന്ന വലിയ ഷോപ്പിന്റെ മുന്‍പില്‍ ചുരിദാര്‍ കട നടത്തിയപ്പോള്‍ എങ്ങനയൂണ്ട് കച്ചവടം എന്ന് ചോദിച്ചപ്പോള്‍ ' സില്ക്കിയുടെ അത്ര ഇല്ല ' എന്ന് പറഞ്ഞ എളിമയില്‍ നിന്ന് ഊഹിക്കാം ഉത്തരം.
രോഷാകുലനായ ചെറുപ്പക്കാരനില്‍ നിന്നും അന്തസുള്ള ചെറുപ്പക്കാരനിലേക്കുള്ള മാറ്റം വര്‍ഷങ്ങളിലുടെ ആയിരുന്നു.
കൂട്ടത്തില്‍ ആര്‍ക്കു പ്രശ്നം വന്നാലും ആദ്യം തിരിച്ചടിക്കുന്ന ചൂടന്‍ മത്തായി. പുഴമാട്ടില്‍ കലാ പരിപാടികള്‍ നടക്കുന്ന രാതികളില്‍ കിലുക്കി കുത്തു കളിച്ചു പോയ പണം അവരില്‍ നിന്നും പിടിച്ചു തിരിച്ചു വാങ്ങിയ rowdy മത്തായി. ഒരു ഫുള്‍ broasted മുന്നില്‍ വരുന്നത് ഓര്‍ത്തു ചിരിച്ചു ചിരിച്ചു വണ്ടി ഓടിക്കുന്ന തീറ്റ മത്തായി. കല്യാണം കഴിക്കുനവര്‍ക്ക് ബാല പാഠങ്ങള്‍ പറഞ്ഞു കൊടുക്കുന്നതിലും അതിന്റെ റിപ്പോര്‍ട്ട് ചോദിക്കുന്നതിലും ഹരം കൊള്ളുന്ന 'കോത്താരി മത്തായി'. REC യിലെ പരിപ്പ് വട, രണ്ടാം ഗേറ്റിലെ ബീഫ് ബിരിയാണി, വയനാട്ടിലെ മട്ടണ്‍ കറി ഇങ്ങനെ തീറ്റയുടെ മേച്ചില്‍ പുറങ്ങള്‍ തേടുന്ന ഞങ്ങളുടെ സ്വന്തം മത്തായി.
കോഴിക്കോട് ജോലി കിട്ടിയ കാലത്ത് തന്നെ MCC യുടെ tournament തുടങ്ങിയതില്‍ ആദ്യം ദുഃഖം രേഖപ്പെടുത്തിയ മത്തായി എന്നും സിറ്റിയിലേക്ക് ടിക്കറ്റ് എടുത്തു tournament ഗ്രൌണ്ടിന്റെ ഏരിയയില്‍ എത്തിയാല്‍ താനെ എന്നും അവിടെ ഇറങ്ങിയ officil അമ്പയര്‍ ആയിരുന്നു. എല്ലാ അപ്പീലിനും അമ്പയര്‍ ചിരിക്കുന്നത് ക്രിക്കെട്ടിലെ ആദ്യ സംഭവം ആയിരുന്നു.
Middle ഈസ്റ്റില്‍ 2 വര്‍ഷം കഴിഞ്ഞു തിരിച്ചു വന്നത് ഹിന്ദിക്കാരന്‍ മത്തായി . അറിയാവുന്ന ഹിന്ദി പോലും ആരും പറയാന്‍ പേടിച്ചിരുന്നു മത്തായി ഹിന്ദി പറഞ്ഞാലോ എന്ന് കരുതി. സിന്ദൂര ശിവ പാണ്ടിയിലെ ഒരു ആര്‍ട്ട് മൂവി response ആദ്യമായി കണ്ടെത്തിയതും മാത്യു ആയിരുന്നു. ഏതു ടൂര്‍ ആയാലും ഒഴിച്ച് കൂടാനാവാത്ത അംഗം. അഫ്രിദി എന്ന ഓമന പേരില്‍ ടൂര്‍ തുടങ്ങുന്ന മത്തായി പിന്നീടു ഫുഡ് മാനേജര്‍ ആകും. മത്തായി ഇല്ലാതെ ഒരു ടൂര്‍ പൂര്‍ണം ആവില്ല ഞങ്ങള്‍ക്ക്.
റോഡ് സൈഡ് ഉള്ള അമ്പലത്തിന്റെ മുന്നില്‍ ഭക്തര്‍ക്ക് തീര്‍ത്ഥം കൊടുക്കുന്നതും വാങ്ങി കുടിച്ചു ' ഹായ് ഉഷാറായി " എന്ന് പറഞ്ഞു നടക്കുന്ന മത്തായി. പതിനൊന്നു രൂപ മീറ്ററില്‍ കാണിച്ചപ്പോള്‍ 12 രൂപ കൊടുത്ത മത്തായിയോട് ഒരു രൂപ ചില്ലറ ഇല്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ 'ആരെങ്കിലും ഒരാള്‍ ഒരു രൂപ നഷ്ടം സഹിക്കണം എന്നാ പിന്നെ നിങ്ങള്‍ സഹിച്ചോള് എന്ന് പറഞ്ഞു രണ്ടു രൂപയും എടുത്തു നടന്ന മത്തായി. തമാശക്കായി MG റോഡില്‍ വെച്ച് കട്ട താജു ബര്‍മുഡ താഴേക്ക് വലിച്ചപ്പോള്‍ അത് മേലേക്ക് തിരിച്ചു പോവാത്ത രീതിയില്‍ അഡ്ജസ്റ്റ് ചെയ്തു നടക്കുന്ന മത്തായി (അവസാനം കട്ട തന്നെ പിന്നാലെ പോയി തിരിച്ചു കയറ്റി ഇട്ടെന്നു കേള്‍വി). സംസാരിക്കുമ്പോള്‍ ഒരിക്കലും കാര്യം ആണോ തമാശ ആണോ എന്ന് പിടിത്തം തരാത്ത മത്തായി
എന്തും ചിരിച്ചു കൊണ്ട് നേരിടുന്ന MCC യുടെ സ്വന്തം മാത്യു അഥവാ മത്തായി
Wednesday, August 4, 2010
Friday, March 5, 2010
വഴി
"അങ്ങനെ രണ്ടു വഴി ഉണ്ട് ലോകത്തില്‍ .. ഒന്ന് നല്ല പൂക്കള്‍ ഒക്കെ ഉള്ള കളിപ്പാട്ടം ഒക്കെ ഉള്ളതും മറ്റേതു കല്ല് ഒക്കെ ഉള്ള ബുദ്ധിമുട്ട് ഉള്ളതും .. നല്ല കാര്യങ്ങള്‍ ചെയ്യുന്നവര്‍ നല്ല വഴിയിലും അല്ലാത്തവര്‍ ബുദ്ധിമുട്ട് ഉള്ള വഴിയിലും പോകേണ്ടി വരും ... " അനുസരണ ഉണ്ടാക്കാനും ദൈവ വിശ്വാസം ഉണ്ടാവാനും കുട്ടികളെ പ്രേരിപ്പിക്കാന്‍ സഹപ്രവര്‍ത്തക പറഞ്ഞു കൊടുത്ത ഐഡിയ ട്രൈ ചെയ്യുക ആയിരുന്നു അവള്‍. സ്കൂള്‍ കഴിഞ്ഞു വരുന്ന വണ്ടികള്‍ എല്ലാം കൂടി റോഡ് നിറഞ്ഞു നില്‍ക്കുകയായിരുന്നു ... നടന്നു വരുമ്പോള്‍ കഥ പോലെ പറയുമ്പോള്‍ എല്ലാം അവന്‍ ശ്രദ്ധയോടെ കേള്‍ക്കുന്നുടായിരുന്നു.
"മോന് ഏതു വഴിയില്‍ ആണ് പോകേണ്ടത് ... നല്ല വഴിയിലോ .. അതോ.. ബുദ്ധിമുട്ട് ഉള്ള വഴിയിലോ ? "
"സ്വര്‍ഗത്തിലേക്ക് ഉള്ള വഴിയിലോ .. അതോ.. നരകത്തിലേക്ക് ഉള്ള വഴിയിലോ .." ?
കഥയുടെ ക്ലൈമാക്സ് ആയി അവള്‍ ചോദിച്ചു ...
"എന്നിക്ക് ദാ ആ വഴിയില്‍ ... "
വീടിലേക്കുള്ള വഴി ചൂണ്ടി കാണിച്ചു അവന്‍ ഉത്തരം നല്‍കി

Tuesday, June 30, 2009
അറിയാം... എനിക്കറിയില്ല എന്നു
ബീച്ച്... അറിയില്ല ആരാണ് ആ പേരിട്ടത് എന്നു... എന്തായാലും പിന്നീട് അതായിരുന്നു ആ കടവിന്‍റെ പേര്...തിരമാല ഇല്ലെങ്കിലും, നീണ്ടു നിവര്‍ന്ന മണല്‍ ഇല്ലെങ്കിലും. ..അവളായിരുന്നു ഞങ്ങളുടെ ബീച്ച്.
പുഴയിലേക്ക് ചെരിഞ്ഞു നില്‍ക്കുന്ന പാറ ...ചുറ്റും വള്ളികളും ...പൊന്തയും ആയി... നോട്ടത്തില്‍
പേടി പെടുത്തുന്ന ഒരു ലൊക്കേഷന്‍ .. .ഞങ്ങളുടെ ഒരു കാലഘട്ടം ഏറ്റു വാങ്ങിയ ബീച്ച്
രാവിലെ ബീച്ചിലീക്ക് ഇറങ്ങിയാല്‍ ...ഘടികാര സമയങ്ങള്‍ മറന്നു പോവുന്ന ദിവസങ്ങള്‍ ... കോളേജ് ദിനങ്ങളിലെ .. ദിവസങ്ങള്‍... . ..രാത്രി പിരിയുമ്പോള്‍ ... "രാവിലെ ബീച്ചില്‍ കാണാം "
പലപ്പോഴും ... കടവില്‍ ഒരു ക്രിക്കറ്റ് ടീമിന് ഉള്ള ഹാജര്‍ ...
ഉറ്റ മുണ്ട് ഉടുത്തു ...നീന്തി ചെന്ന് ...മരത്തില്‍ കയറി ഇരുന്ന പകലുകള്‍ ...നമുക്കായി ഉണ്ടാക്കിയ പോലെ... പുഴയ്ക്കു ചാഞ്ഞു ഒരു മരം ...അതില്‍...ഒരു യുവത്വം മുഴുവന്‍ പുഴയെ നോക്കി വരവേല്‍ക്കുന്നു ... മഴയിലും വെയിലിലും ...
സുമന്റെ ഡൈവ് ...കട്ടയുടെ സോപ്പ് തേയ്ക്കല്‍ , വലിയക്കയുടെ പല്ല് പോവല്‍ , പാണ്ടിയുടെ പൊന്ത സ്പെഷ്യല്‍, ജുനിയുടെ കോളേജ് നമ്പര് , മേനോന്റെ ഡെഡിക്കേഷന്‍ (വരാന്‍ ഉള്ള)... നമ്മള്‍ ശരിക്കും കടവിനെ നമ്മുടെ ബീച്ച് ആക്കി മാറ്റി ...അല്ലെങ്കില്‍ ബീച്ച് എന്നത് നമ്മുക്ക് ആ കടവായി മാറി ...
കര്‍കിടകത്തിലെ പുഴയുടെ നിറഞ്ഞു കവിയലും , ധനുവിലെ തണുപ്പും ...മീനത്തിലെ ചൂടും എല്ലാം നമ്മള്‍ ഏറ്റു വാങ്ങി. . നമ്മള്‍ അതില്‍...നീന്തിയും ... മുങ്ങിയും ... ഒന്നിച്ചു പോയി..
എപ്പോഴാണ് നമ്മള്‍ കച്ചേരി കടവിനെ ബീച്ച് എന്നു വിളിക്കാന്‍ തുടങ്ങിയത് ...... .അറിയില്ല
പിന്നെ പിന്നെ..ബീച്ച് അതായിരുന്നു ... നമ്മള്‍ പതുക്കെ മറക്കുക്ക ആയിര്ന്നോ ...നമ്മുടെ ബീച്ചിനെ ...അറിയില്ല !!!
പുതിയ ബീച്ചില്‍... രാത്രി ..ആയിരുന്ന്നു ...രാത്രിയില്‍ മീന്‍ പിടിച്ചും , അതിനെ അവിടെ വെച്ച് തന്നെ കറി വെച്ചും നമ്മള്‍ ബീച്ചിനെ ആഘോഷിച്ചു . .. അധികം ആരും ...നീന്താനും ... പുഴയോട് സല്ലപിക്കാനും പോയില്ല .. പക്ഷെ..അവളെ കരക്കിരുന്നു സ്നേഹിച്ചു ... പലരും ... തിരക്കിലായി തുടങ്ങി...ആഘോഷങ്ങള്‍ക്ക് മാത്രം വന്നു ... അവളെ പറ്റി വര്‍ണിച്ചു വര്‍ണിച്ചു നമ്മള്‍ മെല്ലെ അകലുക ആയിരുന്നോ ...അറിയില്ല !!!
പിന്നെ..പിന്നേ ... ബീച്ച് ഒരു സംസാരം മാത്രമായി . .ആരും പോകാറില്ല ... പോകണം എന്നു പറയുന്നതും കുറഞ്ഞു ... നമ്മള്‍ മറക്കുകയയിരുന്നൂ ..അറിയില്ല !!!
പിന്നെ ആരോ ...പറഞ്ഞു...ബണ്ട് കെട്ടി .. പുഴ മാട് പോയി... പുഴയുടെ ഒഴുക്ക് പോയി . .. എന്നു...ശരി ആയിരിക്കുമോ ...ആയിരിക്കും ...
പലപ്പോഴും തോന്നും ...നമ്മള്‍ തന്നെ അല്ലെ. .ബീച്ച്...?
അറിയില്ല !!!!!

Saturday, March 28, 2009
ആത്മ രോഷം
"MG റോഡില്‍ സ്ലീവ് ലെസ്സ് ഇട്ടു വന്നവരെ ഓടിച്ചിട്ട് അടിച്ചു"
നന്നായി പോയി ..... ഇത് തന്നെ വേണം ....as they told..ഇതൊന്നും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമേ അല്ല. കുറെ ആള്‍ക്കാര്‍ ...നമ്മുടെ കള്‍ച്ചര്‍ വിട്ടു ....വിദേശ സംസ്കാരത്തിന് പിന്നാലെ.. ഹും..നന്നായി പോയി കൊണ്ടെങ്കില്‍.അല്ലെങ്കിലും ശരിയാണ് .... ഈ ഡ്രസ്സ് രീതി , വാലന്റൈന്‍സ് ഡേ ...ഇതൊന്നും നമ്മുടെ സംസ്കാരം അല്ല... ഇത്തരം ദുഷ് പ്രവണതക്ക് എതിരെ നമ്മള്‍ പ്രതികരിച്ചേ പറ്റു..
അവന്‍ സ്വയം രോഷം കൊണ്ടു
ഫോണ്‍ അടിച്ചു .... "ഹാ .പറയെടേയ് ... അങ്ങനെ പോകുന്നു ...
പിന്നേ ...പത്രം വായിച്ചോ ?...ഹും ...MG റോഡ് ന്യൂസ് ......കണക്കായി പോയി അല്ലെ ...?
നീ എന്ട് പറയുന്നു
ഹും ...നീ എപ്പോഴും അങ്ങനെ പറയൂ .. നമ്മുടെ സംസ്കാരത്തെ ബഹുമാനിക്കാന്‍ പഠിക്കണം ... അതിനെ നമ്മള്‍ സംരഷിക്കണം.. ...
പിന്നേ ... സ്ത്രീ ധന പരിപാടി, ബഹു ഭാര്യ പരിപാടി, ബാല വിവാഹം ...ഇതൊന്നും അത്ര വലിയ കാര്യം അല്ലെ എന്ന് !!!...ഹും ..ആര്‍ക്കു വേണം എടൊ ..ഈ പഴഞ്ചന്‍ സ്ലൊഗന്സ്
നീ എപ്പോഴും പിന്തിരിപ്പന്‍ ആണു..നിന്നെ പോലെ ഉള്ളവര്‍ ഞങ്ങളുടെ ഗ്രൂപ്പില്‍ വേണ്ട ... നിന്നോട് സംസാരവും ഇല്ല ... വെറുതെ തര്‍ക്കിക്കുന്നു "

Thursday, February 5, 2009
മഴത്തുള്ളികള്‍
സ്റ്റെപ്പ് ഇറങ്ങി ഉഡുപ്പി ഗാര്‍ഡന്‍ന്റെ കൌണ്ടര്‍നു മുന്നിലൂടെ പോകുമ്പോള്‍ മോറിസ് അവിടെ നില്‍പ്പുണ്ട്. കൌണ്ടര്‍നു മുന്നിലായി. അവന്‍ സൂക്ഷിച്ചു പുറത്തേക്ക് നോക്കി നില്‍ക്കുകയാണ്... സന്ധ്യ ആയി ചെറിയ ചാറല്‍ മഴയും ഉണ്ട്. ബില്ലും കയ്യില്‍ പിടിച്ചു പുറത്തേക്ക് നോക്കി നില്ക്കുന്നു. 'ഡേയ് ' എന്ന് വിളിച്ചെങ്കിലും അവന്‍ കേട്ടതായി തോന്നിയില്ല. ഉഡുപ്പി ഗാര്‍ഡന്‍ ദോശയും കാപ്പിയും കഴിച്ചു ബില്‍ കൊടുക്കാനായി കൌണ്ടറില്‍ എത്തിയപ്പോഴും അവന്‍ അവിടെ തന്നെ നില്‍പ്പുണ്ട് !!! . ഇപ്രാവശ്യം അവനെ പുറത്തു തട്ടി തന്നെ ചോദിച്ചു... "ഡേയ് ... എന്ത് ...ഇവിടെ നില്ക്കുന്നു..?" .. പുറത്തേയ്ക്കുള്ള നോട്ടം പിന്‍വലിക്കാതെ പറഞ്ഞു "ശ് ശ് ... നീ അത് കണ്ടോ ? ... മഴ .. മഴത്തുള്ളികള്‍ .. എന്തു രസമാണ് അല്ലെ ?" അവന്‍ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി .. സോഡിയം ലൈറ്റിന്റെ ഓറഞ്ച് വെളിച്ചത്തില്‍ സന്ധ്യയുടെ മറവില്‍ മഴത്തുള്ളികള്‍ .. ഓറഞ്ച്ഉം, ചുകപ്പും.. കലര്‍ന്ന് മനോഹരമായി ... അവന്‍ അതിനെ തന്നെ നോക്കി കൊണ്ടു നിന്നു .
Sunday, January 25, 2009
രോഷ പ്രകടനം
" അല്ലെങ്കില്‍ തന്നെ നമ്മളും അവരും തമ്മില്‍ എന്തു വ്യത്യാസം. നമ്മള്‍ അവരെക്കാള്‍ കൂടുതല്‍ ജോലി ചെയ്യുന്നതോ ? എത്ര പുരോഗമിച്ചുന്നു പറഞ്ഞാലും ഇവര്‍ക്ക് ഉള്ളില്‍ ഇപ്പോഴും വര്‍ണ വിവേചനം ഉണ്ട്... educated ആണു പോലും .. " ചുറ്റും ഇരിക്കുന്നവരെ നോക്കി അവന്‍ വാചാലന്‍ ആയി. വെള്ളക്കാരുടെ വര്‍ണ വിവേചനത്തിന്റെ എതിരെ ഉള്ള അവന്റെ രോഷം പതഞ്ഞു പോന്തുന്നുടായിരുന്നു അവന്റെ മുഖത്ത്.
ഫോണ്‍ ശബ്ദിച്ചു "ഹലോ ... ആ പറയൂ... കാര്യം പറയടേ ... എന്തു ... അയ്യോ .. നിനക്കു എന്താടോ വട്ടാന്നോ.. കീഴ് ജാതിക്കാരിയെ പ്രേമിക്കാന്‍ .. പ്രേമം ഒക്കെ കൊള്ളാം .. പക്ഷെ സ്വ ജാതിയില്‍ ആയി കൂടെ .. നാണം ഇല്ലേ നിനക്കിതു പറയാന്‍ .. എനിക്ക് കേള്‍ക്കണ്ട നിന്റെ മണ്ടന്‍ പുരോഗമനം .. ശരിക്ക് ചിന്തിക്കൂ ... പറഞ്ഞേക്കാം ഞാന്‍ .. ഇതു പറയാന്‍ എന്നെ ഇനി വിളിക്കണ്ട .. "
ഫോണ്‍ വെച്ചു അടുത്ത രോഷ പ്രകടനത്തിലേക്ക് കടന്നു അവന്‍

Thursday, July 10, 2008
ജര്‍മന്‍ gehe
പുറത്തു ഇറങ്ങിയപ്പോഴേ തോന്നിയതാ വേണമോ വേണ്ടയോ എന്ന്. ഇപ്പൊ പോലീസ് പാസ്പോര്‍ട്ട് ചോദിച്ചപ്പോള്‍ സമാധാനം ആയി, തോന്നലിനു ഒരു അന്ത്യമയല്ലോ. ഇപ്പൊ ഉറപ്പായി .. വേണ്ടായിരുന്നു എന്ന്. എനിക്കുള്ളതു ആകെ weisbadan സിറ്റിയില്‍ ഉള്ള permission ആണു. അതുമായി യൂറോപ്പ് കാണാന്‍ ഇറങ്ങിയാല്‍ ഇതു തന്നെ സംഭവിക്കും. ഇതു പോലെ കറങ്ങിയ സഹ്രിദയര് പറഞ്ഞതിനാല്‍ പാസ്പോര്‍ട്ട് എടുത്തിട്ടില്ല. പോലീസുകാരന്‍ വിടുന്ന ലക്ഷണവും ഇല്ല. ഭാഷ ജര്‍മന്‍ ആയതിനാല്‍ അധികം ഒന്നും മനസിലാവുന്നും ഇല്ല
"India...came here...i was not knowing .... "
ദയനീയം ആയി പറഞ്ഞു നോക്കി. ഈ ജര്‍മന്‍ സായിപ്പു പോലീസിനു എന്തു ഇംഗ്ലീഷ് ... എവിടെ നമ്മളാ സായിപ്പു !!!!!
പോലീസ് സ്റ്റേഷനും കൊള്ളാം.. എന്തൊരു വൃത്തി .. യൂറോപ്പ് കാണാന്‍ ഇറങ്ങി ഒരു ജര്‍മന്‍ പോലീസ് സ്റ്റേഷന്‍ എങ്കിലും കണ്ടു. പോലീസ് സ്റ്റേഷന്‍ മാത്രമെ കണ്ടുള്ളൂ .. എന്തായാലും confident ആയി നില്‍ക്കാം. നമ്മള്‍ മോഷണവും കൊലപാതകവും ഒന്നും ചെയ്തിടില്ലല്ലോ. ഒന്നു കറങ്ങാന്‍ ഇറങ്ങി, പാസ്പോര്‍ട്ടില്‍ യൂറോപ്പ് കറങ്ങാന്‍ ഉള്ള വിസ ഇല്ലാത്തതിനാല്‍ അത് എടുത്തില്ല. അത്ര അല്ലെ ഉള്ളു.
ഒരു പോലീസുകാരന്‍ കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്നുട്. കൂടെ ഒരു തടിയനും ഉണ്ടു. ആകെപാടെ ഒരു ശെരി കേടു. ഒരു ഗൌതം മേനോന്‍ ഫ്രെയിം (തമിഴ് കാക്ക കാക്ക മൂവി എടുത്ത ഗൌതം മേനോന്‍)
"Name ?"
"ഷിബു "
തടിയന്‍ ചോദിച്ചപ്പോഴെ ഉത്തരം പറഞ്ഞു. എന്തും പറയും അപ്പോള്‍.. പോലീസുകാരന് കമ്പ്യൂട്ടറില്‍ എന്തോ എന്റര്‍ ചെയ്തു. എന്റെ പേരായിരിക്കും . ഒരു കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ എന്ന ഒരു കോണ്ഫിടെന്സില്‍ ഒന്നു അതിലേക്കു എത്തി നോക്കി. ഇല്ല രക്ഷ ഇല്ല. നമുക്കു കാണാന്‍ പറ്റില്ല.
തടിയന്‍ തലയാട്ടുന്നത് കണ്ടപ്പോള്‍ മനസിലായി എന്റെ പേരില്ല എന്ന്... ദൈവമെ .. കുഴപ്പം ആയോ?
"ഷിബു അര്‍ജുന്‍ "
ഫുള്‍ നെയിം പറഞ്ഞു നോക്കി. വീണ്ടും പോലീസുകാരന്‍ എന്റര്‍ ചെയ്ടു. തടിയന്‍ വീണ്ടും കമ്പ്യൂട്ടറില്‍ നോക്കി തലയാട്ടി .. എന്നെ നോക്കി തലയാട്ടി. ദൈവമെ .. പെട്ടോ .. ഒരു പക്ഷെ പാസ്പോര്‍ട്ടില്‍ ഉള്ള രീതിയില്‍ വേണ്ടി വരും
" അര്‍ജുന്‍ ഷിബു "
പോലീസുകാരന്‍ എന്റര്‍ ചെയ്ടു. തടിയന്‍ വീണ്ടും കമ്പ്യൂട്ടറില്‍ നോക്കി ഒരു മറുപടി ആയി തലയാട്ടി ..
"ഷിബു അര്‍ജുന്‍ തെക്കേ വീട്"
" അര്‍ജുന്‍ഷിബു തെക്കേ വീട്"
" തെക്കേ വീട് അര്‍ജുന്‍ഷിബു "
പിന്നീട് അങ്ങോടു അറിയാവുന്ന എല്ലാ കോമ്പിനേഷന്‍ഉം ആയിരുന്നു. പോലീസുകാരന്‍ എന്നെ സൂക്ഷിച്ചു നോല്‍ക്കുണ്ടായിരുന്നു. തടിയന്‍ എല്ലാ പ്രാവശ്യവും ഇല്ല എന്നു തലയാട്ടുന്നു. ഇടക്കിടെ "nicht" എന്നു പറയുന്നു. ദൈവമെ കൈ വിട്ടു പോയി . ജര്‍മന്‍ ജയിലില്‍ കിടക്കാന്‍ ആണോ വിധി. ഇനി ഇപ്പൊ ആരെ അറിയിക്കും. എന്തെകിലും ചെയ്യണം എന്കില്‍ ഇവരോട് പറയണ്ടേ .. ഇവന്മാര്‍ക്ക് ഇംഗ്ലീഷും മലയാളവും അറിയത്തും ഇല്ല, എന്നിക്ക് ജര്‍മന്‍ ഒട്ടും അറിയത്തും ഇല്ല. ഇനി എന്ടിര് ചെയ്യും. ദൈവമെ ... ജയില്‍, ജര്‍മന്‍ racist ... എല്ലാം കണ്‍ മുന്നില്‍ വരുന്നു. യൂരോപും വേണ്ട ഒരു കോപ്പും വേണ്ടായിരുന്നു.. നാട്ടില്‍ പറമ്പില്‍ നടന്ന മതിയാരുന്നു.
"du kannst gehe"
എന്തു gehe.... അന്തം വിട്ടു നില്ക്കുന്ന എന്നോട് കമ്പ്യൂട്ടറിന് മുന്നില്‍ ഉള്ള പോലീസുകാരന്‍ പറഞ്ഞു .. "go..go...".. എന്ന്.. എന്ത്.. എന്നെ വിട്ടിരിക്കുന്നു.. പാവം തോന്നി വിട്ടതാണോ.. ഇല്ല.. ജമന്‍ പോലീസ് പാവം തോന്നി വിടാന്‍ ചാന്‍സ് ഇല്ല .. അന്തം വിട്ടു നില്ക്കുന്ന എന്റെ അടുത്ത് വന്നു കമ്പ്യൂട്ടറിന് മുന്നില്‍ ഇരുന്നിരുന്ന പോലീസുകാരന്‍ പറഞ്ഞു
"ഇതു വരെ നോക്കിയത് ക്രിമിനല്‍സ് ലിസ്റ്റ് ആയിരുന്നു.. തനിക്ക് പോകാം "

Subscribe to:
Posts (Atom)